പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദൃശ്യ 2 എന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ബിജു മേനോൻ.
പ്രതിഫലം കൂട്ടി ചോദിച്ചതിനാലാണ് ചിത്രത്തിൽ നിന്നും ഒഴിവാകേണ്ടി വന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനുണ്ട് മറുപടിയും ബിജു മേനോൻ നൽകുന്നുണ്ട്.
‘ദൃശ്യം 2ൽ അഭിനയിക്കാൻ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണെന്നൊക്കെയുള്ള കാരണങ്ങള്‍ എന്നെ അറയുന്നവര്‍ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോള്‍ വലിയ നഷ്ടമായി തോന്നിയെന്നും’ ബിജു മേനോൻ പറഞ്ഞു.
Post Your Comments