GeneralLatest NewsMollywoodMovie GossipsNEWS

അടുത്ത സുഹൃത്തുക്കളായിട്ടും എലീനയുടെ വിവാഹത്തിന് വരാഞ്ഞത് എന്തുകൊണ്ട്: വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ലെന്ന് ആര്യ

എലീനയുടെ വിവാഹത്തിന് ആര്യ, ഫുക്രു, വീണ, എന്നിവർ പങ്കെടുത്തിരുന്നില്ല

ഇന്നായിരുന്നു നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹം. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളായിരുന്നിട്ട് കൂടി എലീനയുടെ വിവാഹത്തിന് ആര്യ, ഫുക്രു, വീണ, എന്നിവർ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി ആര്യ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

മുന്‍പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്ന ആരാധകന്റെ ചോദ്യത്തിനാണ് ആര്യ മറുപടി നൽകിയത്. ‘സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കുകം. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല’ എന്നായിരുന്നു ആര്യയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button