GeneralLatest NewsMollywoodNEWS

നടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായി

ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ

അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഓഗസ്റ്റ് 30ന് രാവിലെ കോഴിക്കോട് വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.

ഏഴു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവിൽവച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിതനാൽ ഇരു കുടുംബങ്ങളും ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button