BollywoodGeneralLatest NewsMovie GossipsNEWS

വിവാഹ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്ന് പരസ്പര വിശ്വാസമാണ്, ഞങ്ങൾക്കിടയിൽ ഒരു റൂളുണ്ട്: അഭിഷേക് പറയുന്നു

നിങ്ങൾ തമ്മിൽ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് മിക്ക ദിവസങ്ങളിലും എന്നായിരുന്നു ഐശ്വര്യയുടെ ഉത്തരം

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളാണുള്ളത്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ട് സന്തോഷകരമായി മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും. വോഗിന് നൽകിയ ഒരഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

നിങ്ങൾ തമ്മിൽ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് മിക്ക ദിവസങ്ങളിലും എന്നായിരുന്നു ഐശ്വര്യയുടെ ഉത്തരം. എന്നാൽ വഴക്കുകൾ എന്നതിനപ്പുറം അവ വിയോജിപ്പുകളാണെന്നും അതത്ര ഗൗരവമുള്ളവയല്ലെന്നും അഭിഷേക് വ്യക്തമാക്കി.

അഭിഷേക് ബച്ചന്റെ വാക്കുകൾ:

‘വഴക്കിനു ശേഷം മുൻകയ്യെടുത്ത് പിണക്കം മാറ്റുന്നത് ഞാനാണ്. സ്ത്രീകൾ പെട്ടെന്ന് പൊരുത്തപ്പെടില്ല. എന്നാൽ ഞങ്ങൾക്ക് ഒരു നിയമമുണ്ട്. വഴക്കടിച്ച് ഞങ്ങൾ ഉറങ്ങാൻ പോവില്ല. പുരുഷന്മാരോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, വഴക്കുകളിൽ പാതി സമയവും നമ്മൾ കാരണങ്ങൾ നികത്തുകയാവും, എന്നാൽ നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ വേഗം സോറി പറഞ്ഞ് തീർപ്പാക്കുന്നതാണ് നല്ലത്. കാരണം സ്ത്രീകൾ അവരെല്ലായ്‌പ്പോഴും ശരിയായിരിക്കും. എത്ര പെട്ടെന്ന് നിങ്ങളത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല, വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും, അവരുടെ ലോകത്ത് അത് നിരർത്ഥകമാണ്. വിവാഹം എന്നത് നിങ്ങൾ വിചാരിക്കുന്നതിലുമപ്പുറമാണ്. അതിനെ വെറുക്കുന്നവരെ വിശ്വസിക്കരുത്. ആളുകൾ വിവാഹത്തെ കുറിച്ച് തമാശകൾ പറയും. പക്ഷേ ഇത് രസകരമാണ്, അനുഭവിച്ചറിയൂ. പങ്കാളിയെ കുറിച്ച് 500 ശതമാനം മനസ്സിലാക്കൂ. എന്നാൽ നിങ്ങൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടില്ലെങ്കിൽ, സംശയത്തിന്റെ ഒരു അംശമെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യുകയുമരുത്’, അഭിഷേക് പറഞ്ഞു.

‘പരസ്പര വിശ്വാസം നിലനിർത്തുക. മനസ്സും ഹൃദയവും ആത്മാവും അതിൽ വിശ്വസിക്കുക. ശരീരം അതിനെ പിന്തുടർന്നുകൊള്ളും. നിങ്ങളോട് തന്നെ വിശ്വസ്തരായിരിക്കുക. നിങ്ങളാണ് നിങ്ങളുടെ ആത്മസുഹൃത്ത്. എല്ലാം അതിന്റെ യാഥാർത്ഥ്യത്തോടെ അനുഭവിക്കുക, എക്കാലത്തേക്കും അത് സന്തോഷമേകും’, എന്ന് ഐശ്വര്യയും പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button