പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേർപിരിയാൻ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിൽ നിന്ന് വെട്ടി മാറ്റിയതെന്നും തുടങ്ങിയ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ ദ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് സമാന്ത പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.
എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സമാന്ത നല്‍കിയില്ല. ഗോസിപ്പുകളോടും ഊഹാപോഹങ്ങളോടും തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിയ്ക്കൂ എന്നാണ് ചിരിച്ചുകൊണ്ട് സമാന്ത പറഞ്ഞത്.
അതേസമയം എന്തിനും സ്വന്തമായ അഭിപ്രായമുള്ള നടിയാണ് സമാന്ത എന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തോട് സമാന്ത പ്രതികരിയ്ക്കും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിയ്ക്കുന്നത്.
അതേസമയം ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമാന്തയുമായി പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തോട് നാഗ ചൈതന്യയും അകലം പാലിക്കുകയാണ് എന്നാണ് വിവരം. കുടുംബ പ്രശ്‌നം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെയും സംവിധായകരുടെയും ഫോണ്‍ കോളുകള്‍ പോലും നാഗ ചൈതന്യ എടുക്കുന്നില്ല എന്നും ഗോസിപ്പുകൾ ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സമാന്ത കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. സമാന്ത അക്കിനേനി എന്നായിരുന്നു സമാന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചതാണ് ഊഹാപോഹങ്ങൾക്ക് കാരണമായത്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം.
Post Your Comments