സോളോ സംവിധായകന്‍ എന്ന നിലയില്‍ റോജിന്‍ തോമസിന്റെ ആദ്യ ഹിറ്റ് ചിത്രമാണ് ‘ഹോം’. മങ്കിപെന്‍ എന്ന ചിത്രം ഷാനില്‍ മുഹമ്മദ് എന്ന സംവിധായകനുമായി കൂടി ചേര്‍ന്ന് ചെയ്ത ചിത്രമായിരുന്നു. സിനിമ വലിയ വിജയം നേടിയെങ്കിലും റോജിന്‍ ചെയ്ത തന്റെ രണ്ടാമത്തെ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. മഞ്ജു വാര്യര്‍, ബാലതാരം സനൂപ് സന്തോഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ ചെയ്ത ‘ജോ ആന്‍ഡ് ദി ബോയ്’ എന്ന സിനിമയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാതിരുന്നത്. ആ സിനിമയുടെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്നു മനോരമയുടെ ‘ഞയറാഴ്ച’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോജിന്‍ പങ്കുവയ്ക്കുകയാണ്.
‘വിജയ് ബാബു എന്ന നിര്‍മ്മാതാവിനെ കണ്ടു മുട്ടിയതാണ് ജീവിതം വഴിതിരിച്ചു വിടുന്നത്. മുന്‍പ് ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത എന്നെ ‘മങ്കിപെന്‍’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ വിജയ് ബാബു അനുവദിച്ചു. എട്ടു വര്‍ഷത്തിനു ശേഷം വീണ്ടും ‘ഹോം’ എന്ന സിനിമയ്ക്കും അദ്ദേഹം നിര്‍മ്മാതാവായി. എന്റെ ‘ജോ ആന്‍റ് ദി ബോയ്’ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ ജനം കണ്ടില്ല. മനസ്സിലെ ആ സിനിമ അത് പോലെ കാഴ്ചക്കാരില്‍ എത്തിക്കുന്നതില്‍ എനിക്ക് തെറ്റ് പറ്റി എന്നതാണ് ശരി. അത് അംഗീകരിക്കാന്‍ മനസ്സ് വല്ലാതെ . പ്രയാസപ്പെട്ടു. ആദ്യ സിനിമയുടെ വലിയ വിജയത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നു അത്. അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകി. ‘ഹോം’ എന്ന ഈ സിനിമയുടെ കഥ ഏഴുവര്‍ഷം മുന്‍പ് ആലോചിച്ച് പലതവണ മാറ്റി എഴുതിയതാണ്. ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചതാണ്. ഒടുവില്‍ സിനിമ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സ് മതി എന്ന് പറഞ്ഞത് നിര്‍മ്മാതാവാണ്’. രോജിന്‍ തോമസ് പറയുന്നു.
Post Your Comments