അച്ഛന്റെ സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്ന രീതിയില്ലെന്നും തന്റെ അച്ഛന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത്രത്തോളം ബൈഹാര്‍ട്ട് ആണെന്നും തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒരു സിനിമ ഒറ്റ തവണ നന്നായി കണ്ടാല്‍ അത് ആയിരം തവണ കാണുന്നതിനു തുല്യമാണെന്നും ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ അച്ഛന്‍ ഭരത് ഗോപിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് മുരളി ഗോപി പറയുന്നു.
മുരളി ഗോപിയുടെ വാക്കുകള്‍
‘അച്ഛന്റെ സിനിമ ഒരുപാട് ആവര്‍ത്തിച്ചു കാണുന്ന ഒരു രീതിയില്ല. ഒരു സിനിമ നന്നായിട്ട് കണ്ടാല്‍ അത് ആയിരം തവണ കാണുന്നതിനു തുല്യമാണ്. അച്ഛന്‍ അസുഖം വരുന്നതിനു മുന്‍പ് ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് ബൈഹാര്‍ട്ടാണ് അത് ഒരു തവണ കണ്ടാല്‍ മാത്രം മതി മനസ്സില്‍ കയറിപ്പറ്റും. അച്ഛനെ അനുകരിച്ചാല്‍ അത് അനുകരണം മാത്രമേ ആകുള്ളൂ ഒരിക്കലും നടനമാകില്ല. അച്ഛന്റെ സിനിമയിലെ ട്രാക്ക് അല്ല എന്നെ അതിലേക്ക് തിരിച്ചത്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ, അതില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ വലുപ്പമോ അങ്ങനെ ഒരു നിലയില്‍ അല്ല അച്ഛന്‍ ഞങ്ങളെ കൊണ്ടു പോയിട്ടുള്ളത്. നടനായതിനാല്‍ അച്ഛന്‍ പത്രാസില്‍ നടക്കുക്കയോ, ഒരു സിനിമ സ്റ്റാറിന്റെ മകന്‍ എന്നുള്ള രീതിയില്‍ ഞങ്ങള്‍ മക്കളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല. അച്ഛന്‍ അച്ഛന്റെതായ രീതിയില്‍ വളരെ നോര്‍മലായിട്ടു ജീവിച്ചിട്ടുള്ള ഒരാളാണ്. മറ്റേത് ജോലിയെയും പോലെ ഒരു ജോലിയാണ് കലാസപര്യ എന്നുള്ളത് വിശ്വസിച്ചിരുന്ന ഒരാളാണ്’. മുരളി ഗോപി പറയുന്നു.
Post Your Comments