GeneralLatest NewsMollywoodNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ ലെന: വൈറലായി ചിത്രങ്ങൾ

ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാനാവുക

മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ലെന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാനാവുക. ഇൻസ്റ്റഗ്രാമിലൂടെയാണ് ലെന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എല്ലാവർക്കും നല്ലൊരു വാരാന്ത്യം ആശംസിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CTGe3O9JoIV/?utm_source=ig_embed&utm_campaign=loading

കഴിഞ്ഞ ദിവസം താൻ തിരക്കഥാകൃത്താകുന്ന ‘ഓളം’ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളും ലെന ആരാധകരുമായി പങ്കുവച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button