GeneralLatest NewsMollywoodNEWS

ലൂസിഫറിന് മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ: വെളിപ്പെടുത്തലുമായി ലാലു ജോസഫ്

ഏറെ വിവാദങ്ങളും പ്രശ്‍നങ്ങളും ഉണ്ടായ ഒരു സിനിമയായിരുന്നു ആർ എസ് വിമൽ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്‌തീൻ’. ലൂസിഫറിന് മുൻപ് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്തത് ‘എന്ന് നിന്റെ മൊയ്തീൻ’ ആണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും മറുപടി നൽകുകയാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്ന അഡ്വ. ലാലു ജോസഫ്. ദൗ ന്യൂസ് അസോസിയേറ്റ് എഡിറ്റർ സുബാഷ്‌ അഞ്ചൽ നടത്തിയ അഭിമുഖത്തിലാണ് അഭിഭാഷകനും സാംസ്കാരികം, സിനിമ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ ലാലു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണവേളയിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെപ്പറ്റിയും ജോഷി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കൗരവരുടെ ക്ലൈമാക്സ് ഷൂട്ടിനെപ്പറ്റിയും ലാലു ജോസഫ് മനസ് തുറക്കുന്നുണ്ട്.

Also Read:സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ ശരിയായി അറിയില്ല: ഇന്ദ്രൻസ്

‘എന്ന് നിന്റെ മൊയ്തീന് രണ്ട് നിർമാതാക്കളുണ്ട്. സുരേഷും അദ്ദേഹത്തിന്റെ സുഹൃത്തും. സുരേഷ് ഒരു സിനിമാ നിർമാതാവ് ഒന്നുമായിരുന്നില്ല. ആർ എസ് വിമലും സുരേഷും ഇതുവരെ സിനിമ ചെയ്തിട്ടില്ല. രമേഷ് നാരായണൻ, അങ്കമാലിയിലുള്ള ഇവന്റുകൾ ചെയ്തിട്ടുള്ള മനോജ് എന്ന് പേരുള്ള ആളെ കാര്യങ്ങൾ ഏൽപ്പിച്ചു. ഇതിനായി സെറ്റ് ഇട്ടു. 50 ലക്ഷം രൂപ മുടക്കി കഴിഞ്ഞതിന് ശേഷവും സിനിമയുടെ സ്വിച്ച് ഓൺ കർമം നടന്നില്ല. ആരുടേയും കുറ്റമായിരുന്നില്ല. വിഷയം സുരേഷ് എന്നെ അറിയിച്ചു. മൂന്ന് കോടി ആയിരുന്നു സുരേഷിന്റെ ബജറ്റ്. സുരേഷ് നാട്ടിലെത്തി. ഞങ്ങൾ തമ്മിൽ കണ്ടു. സുരേഷിന് ആവശ്യം ഒരു പ്രൊഡക്ഷൻ കൺട്രോളറെ ആയിരുന്നു. നേരത്തെ ഈസ്റ്റ് കോസ്റ്റിന്റെ നോവൽ എന്ന സിനിമയുമായി ഞാൻ സഹകരിച്ചിരുന്നു. അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന രാജു നെല്ലിമൂടനെ ഞാൻ സമീപിക്കുകയും ഒടുവിൽ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു.

Also Read:‘കാത്ത് വാക്കുലെ രണ്ട് കാതല്‍’: സഹോദരിമാരായി നയൻതാരയും സമാന്തയും? ലൊക്കേഷൻ സ്റ്റിൽ പുറത്ത്

വിവരം പൃഥ്വിരാജിനെ അറിയിച്ചു. അങ്ങനെയാണ് സിനിമ യാഥാർഥ്യമായത്. സാമ്പത്തികം കൈകാര്യം ചെയ്യാൻ ബിജു പ്രവീണിനെ ഏൽപ്പിച്ചു. പ്രവീൺ ആയിരുന്നു ലൈൻ പ്രൊഡ്യൂസറെ വെച്ചു. 40 ദിവസം കൊണ്ട് തീരേണ്ട ഷൂട്ട് നൂറിലധികം ദിവസം എടുത്തു. ബജറ്റ് മൂന്ന് കോടിയിൽ നിന്ന് 7 കോടിയിൽ എത്തി. ആർ എസ് വിമലിന് ചെറിയ പിടിവാശി ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. നിരവധി പ്രശ്നങ്ങൾ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായി. വിമൽ ആദ്യമായി ചെയ്യുന്ന സിനിമയായിരുന്നു മൊയ്‌തീൻ. സിനിമ പുറത്തിറങ്ങിയിട്ട് 7 വർഷമായി. വിമൽ ഇതുവരെ മറ്റൊരു സിനിമ ചെയ്തിട്ടില്ല. ലൂസിഫറിന് മുൻപ് രാജു സംവിധാനം ചെയ്ത അല്ലെങ്കിൽ രാജുവിന്റെ ബാല്യ കളരിയായിരുന്നു മൊയ്‌തീൻ എന്ന് പലരും പറയുന്നുണ്ട്’, ലാലു ജോസഫ് പറയുന്നു.

പത്രപ്രവർത്തകനായും വിസാ കൺസൾട്ടന്റായും ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിപാടികളിൽ ഇവന്റ് മാനേജർ ആയും പ്രവർത്തിച്ച ആളാണ് അദ്ദേഹം. മലയാളത്തിൽ ഒട്ടനവധി ചലച്ചിത്രങ്ങളുടെ ലീഗൽ അഡ്വൈസർ ആയും പി ആർ ഒ ആയും പ്രവർത്തിച്ച ലാലു ജോസഫ്, തന്റെ സിനിമാ അനുഭവങ്ങൾ ആണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button