ചെന്നൈ: പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപ്പോഴിതാ സിനിമയിൽ നയൻതാരയും സമാന്തയും സഹോദരിമാരുടെ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഇവർ രണ്ടുപേരും നായകൻ വിജയ് സേതുപതിയെയാണ് പ്രണയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഹൈദരബാദില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഇനി ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്.
ചിത്രം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ റിലീസ് ചെയ്യാനാണ് തീരുമാനം. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ തന്നെയാണ് സിനിമ നിര്‍മിയ്ക്കുന്നതും. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന സിനിമയുടെ ചിത്ര സംയോജകന്‍ ശേഖര്‍ പ്രസാദ് ആണ്.
കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലും നയന്‍താര തിരക്കിലാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും ചെയ്തു തീര്‍ക്കാന്‍ സിനിമകള്‍ ഒരുപാടാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് അടുത്തതായി നയന്‍ അഭിനയിക്കുന്നത്. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.
കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രം കഴിഞ്ഞാല്‍ സമാന്ത ചെറിയ ബ്രേക്ക് എടുക്കും എന്നാണ് കേള്‍ക്കുന്നത്. വെബ് സീരീസും സിനിമകളുമൊക്കെയായി തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി സാം. തെലുങ്കില്‍ ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിഘ്‌നേഷിന്റെ ചിത്രത്തിൽ ജോയിൻ ചെയ്തത്.
Post Your Comments