തെലുങ്ക് നടൻ അക്കിനേനി നാഗാർജുനയ്ക്ക് ഇന്ന് 62 -ാം ജന്മദിനം. ഇപ്പോഴിതാ നാഗാർജുനയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ അമല. ഓസിൽ മീഡിയയിലൂടെയാണ് അമല നാഗാർജുനയ്ക്ക് ആശംസ അറിയിച്ചത്.
‘ഈ ദിവസത്തിൽ ഒരു പ്രത്യേക ആശംസ നൽകുന്നു, നല്ല ആരോഗ്യ, സന്തോഷം, സംതൃപ്തിയും ഉണ്ടാകട്ടെ, ഇനിയും ഒരുപാട് ഉണ്ട് പ്രിയപ്പെട്ടവനെ. നിങ്ങളോടൊപ്പം ആയിരിക്കുന്നത് വലിയ അനുഗ്രഹമാണ് നാഗ്’ എന്നാണ് അമല കുറിച്ചിരിക്കുന്നത്. നാഗാർജുനക്ക് പിറന്നാൾ ആശംസകൾ നൽകുന്ന എല്ലാവർക്കും നന്ദിയും അമല പറയുന്നുണ്ട്.
A special birthday wish on this day, good health, happiness, satisfaction and much to look forward to, my love. So blessed to be with you… dearest Nag. @iamnagarjuna
To all the fans and well-wishers sending their greetings – thank you and good wishes in return, stay safe. pic.twitter.com/WImOvhjEwN
— Amala Akkineni (@amalaakkineni1) August 29, 2021
അമലയ്ക്ക് പുറമെ നാഗാർജുനയുടെ മരുമകൾ സാമന്തയും സുഹൃത്ത് ചിരഞ്ജീവിയും മകൻ അഖിലും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളോടുള്ള എന്റെ ബഹുമാനം വർണ്ണിക്കാൻ വാക്കുകളില്ല. ഇന്നും എന്നും എപ്പോഴും നിങ്ങൾക്ക് സമൃദ്ധമായ ആരോഗ്യവും സന്തോഷവും ഞാൻ ആശംസിക്കുന്നു. ജന്മദിനാശംസകൾ, നാഗാർജുന മാമ’ എന്നാണ് സാമന്തയുടെ പോസ്റ്റ്.
Post Your Comments