തന്റെ മകള്‍ കണ്മണിക്ക് എങ്ങനെയുള്ള അമ്മയാണ് താനെന്നു തുറന്നു പറയുകയാണ് നടി മുക്ത. എല്ലാ കാര്യങ്ങളിലും വളരെ കര്‍ക്കശക്കാരിയായിട്ടു തന്നെയാണ് മകള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും തന്റെ കൃത്യമായ ചിട്ടയില്‍ തന്നെയാണ് മകള്‍ വളരുതെന്നതെന്നും കണ്മണിയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് മുക്ത പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പൊന്നോമനയെക്കുറിച്ച് മുക്ത മനസ്സ് തുറന്നത്.
മുക്തയുടെ വാക്കുകള്‍
‘കുഞ്ഞായിരുന്നപ്പോള്‍ കണ്മണിയെ ഒരുപാട് കൊഞ്ചിക്കുമായിരുന്നു. ഇപ്പോള്‍ മകള്‍ക്ക് അഞ്ചു വയസ്സായി. പല കാര്യങ്ങളിലും ഫ്രീഡം കൊതിച്ചു തുടങ്ങുമ്പോള്‍ അവളോട് കുറച്ചു കര്‍ക്കശക്കാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നും. ചിലപ്പോള്‍ വഴക്കൊക്കെ പറഞ്ഞു കഴിഞ്ഞു ആലോചിക്കും. ശോ ഇച്ചിരി കൂടി പോയോ കുഞ്ഞിനു വിഷമമായോ എന്നൊക്കെ. കുട്ടികളുടെ പ്രത്യേകത അവര്‍ക്ക് ആരോടും വെറുപ്പ് ഉണ്ടാകില്ല എന്നതാണ്. ആ നിമിഷം കൊണ്ട് തന്നെ അവരത് മറന്നു പോകും. പഠന കാര്യങ്ങള്‍ പങ്കുവയ്ക്കല്‍ ഇവയിലൊക്കെയാണ് ഞാന്‍ കുറച്ചു സ്ട്രിക്റ്റ് ആയി മാറുന്നത്. വീട്ടില്‍ പപ്പ റിങ്കു നേരെ തിരിച്ചാണ് അത് എല്ലാ വീട്ടിലും അങ്ങനെയാണ് എന്ന് തോന്നുന്നു. ഞാന്‍ അവളുടെ ഓരോ ദിവസവും കൃത്യമായി പ്ലാന്‍ ചെയ്യാറുണ്ട്. തോന്നുമ്പോള്‍ ടിവി കാണുക ഇഷ്ടമുള്ളപ്പോള്‍ പ്രാര്‍ത്ഥിക്കുക അതൊന്നും അനുവദിക്കില്ല. ഓണ്‍ലൈന്‍ ക്ലാസ് കഴിയുമ്പോള്‍ തന്നെ ഹോം വര്‍ക്ക് തീര്‍ക്കണം. അതിനു ശേഷം ടിവി കാണാം രാവിലെ അര മണിക്കൂര്‍ യോഗ ചെയ്യണം അതൊക്കെ നിര്‍ബന്ധമാണ്. മുക്ത പറയുന്നു.
Post Your Comments