GeneralHollywoodLatest NewsNEWS

മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണത്തിനിടെ മോഷണം പോയ ടോം ക്രൂസിന്റെ കാർ കണ്ടെത്തി

കാർ കണ്ടെത്തിയെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്ന ലഗേജും മറ്റു വസ്‍തുക്കളും മോഷ്‍ടാക്കള്‍ കവര്‍ന്നു

ഹോളിവുഡ് നടൻ ടോം ക്രൂസിന്റെ മോഷണം പോയ ആഢംബര കാര്‍ കണ്ടെത്തി പോലീസ്. മിഷൻ ഇംപോസിബിൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു കാർ മോഷ്ടിക്കപ്പെട്ടത്. എന്നാൽ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്ന ലഗേജും മറ്റു വസ്‍തുക്കളും മോഷ്‍ടാക്കള്‍ കവര്‍ന്നു.

സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കാം മോഷ്‍ടാക്കള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്‍തതെന്ന് പൊലീസ് പറഞ്ഞതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം ചിത്രീകരണം നടക്കുകയായിരുന്നു. ഇതിനിടെയിലാണ് ടോം ക്രൂസിന്റെ കാറ് മോഷണം പോയത്. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമുള്ള ബിഎംഡബ്ല്യു എക്‌സ് 7 കാറാണ് മോഷണം പോയത്. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാല്‍ പൊലീസിന് കാര്‍ കണ്ടെത്താനായി.

അതേസമയം ബിഎംഡബ്ല്യൂ കമ്പനി ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരം ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button