GeneralKollywoodLatest NewsNEWSSocial Media

പ്രതിഷേധങ്ങൾ ഫലം കണ്ടു: ഒടുവിൽ അറിവിന്റെ ഫോട്ടോ കവർ ചിത്രമാക്കി റോളിംഗ് സ്റ്റോൺ ഇന്ത്യ

എന്‍ജോയ് എന്‍ജാമി, നീയേ ഒലി എന്നീ ഗാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട കവര്‍ ഫോട്ടോയില്‍ ഈ രണ്ട് പാട്ടുകളുടെ രചയിതാവും എന്‍ജോയ് എന്‍ജാമിയിലെ ഗായകനുമായ അറിവിനെ ഒഴിവാക്കിയതിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു

പ്രതിഷേധങ്ങൾക്ക് പിന്നാലെ റാപ്പറും ഗാനരചയിതാവുമായ തെരുക്കുറല്‍ അറിവിന്റെ ചിത്രം കവര്‍ ചിത്രമാക്കി പ്രശസ്ത മാഗസീൻ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ. റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ കവര്‍ ഫോട്ടോയില്‍ നിന്ന് അറിവിനെ മാറ്റിനിര്‍ത്തിയെന്ന വിവാദം ശക്തമായതോടെയാണ് മാഗസീനിന്റെ തിരുത്ത്. അറിവിനെ ഫീച്ചര്‍ ചെയ്ത് പുതിയ കവര്‍ റോളിംഗ് സ്റ്റോണ്‍ പുറത്തുവിട്ടു.

എന്‍ജോയ് എന്‍ജാമി, നീയേ ഒലി എന്നീ ഗാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട കവര്‍ ഫോട്ടോയില്‍ ഈ രണ്ട് പാട്ടുകളുടെ രചയിതാവും എന്‍ജോയ് എന്‍ജാമിയിലെ ഗായകനുമായ അറിവിനെ ഒഴിവാക്കിയതിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടയുള്ളവർ സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയൂം ചെയ്തിരുന്നു.

https://www.instagram.com/p/CTEZxEqglqU/?utm_source=ig_embed&ig_rid=35fc7b09-a94c-45cc-b6ff-a5c9dea964ae

സംഗീത ലോകത്തെ പ്രശസ്ത മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ എന്നിവയ്‌ക്കെതിരെയാണ് വിമര്‍ശനവുമായി പാ രഞ്ജിത്ത് എത്തിയത്. ‘നീയേ ഒലി’ , ‘എന്‍ജോയ് എന്‍ജാമി’ ഈ രണ്ട് ഗാനങ്ങളുടെയും വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. ഈ രണ്ട് ഗാനങ്ങളെയും അടിസ്ഥാനമാക്കി കൊണ്ട് ഇറക്കിയ മാഗസിന്റെ ആഗസ്റ്റ് ലക്കത്തില്‍ അറിവിനെ ഒഴിവാക്കിക്കൊണ്ട് എന്‍ജോയ് എന്‍ജാമിയിലെ ഒരു ഭാഗം പാടിയ ധീയും, നീയേ ഒലി ആലപിച്ച ഷാന്‍ വിന്‍സന്റ് ഡീ പോളിനെയും മാസികയുടെ കവര്‍ ചിത്രങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇവരുടെ അഭിമുഖവും ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

പിന്നാലെ കനേഡിയന്‍ റാപ്പറും ‘നീയേ ഒലി’യുടെ ഗായകനുമായ ഷാന്‍ വിന്‍സന്റ് ഡീ പോള്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. താന്‍ എപ്പോഴും അറിവിനൊപ്പമാണെന്നും, മാധ്യമ വാര്‍ത്തകള്‍ക്കും, ചിലരുടെ രാഷ്ട്രീയങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും ഷാന്‍ വിന്‍സന്റ് ട്വീറ്റ് ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൂടാതെ പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നതയുണ്ടാക്കിയെന്നും വിന്‍സന്റ് ഡീ പോള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button