തിരുവല്ല: ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ വിയോഗം. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒടുവിൽ ഏക മകൾ നഷ്വയെ തനിച്ചാക്കി നൗഷാദ് കൂടി യാത്രയായിരിക്കുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്‌വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്.
നൗഷാദിന് അന്ത്യചുംബനം നൽകി വിട നൽകുന്ന നഷ്‌വയുടെ വീഡിയോ ഏവരെയും കണ്ണീരണിയിക്കുന്നതാണ്. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്‌വ.
ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.
Leave a Comment