GeneralLatest NewsMollywoodNEWSSocial Media

‘ഒന്നായതിന്റെ പതിനൊന്ന് വർഷങ്ങൾ’: വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസയുമായി നിവിൻ പോളി

കോളേജ് കാലം മുതൽ തുടങ്ങിയ പ്രണയമാണ് ഇരുവരുടെയും

വിവാഹവാർഷിക ദിനത്തിൽ ഭാര്യ റിന്നയ്ക്ക് ആശംസയുമായി നടൻ നിവിൻ പോളി. സോഷ്യൽ മീഡിയയിലൂടെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ ആശംസ അറിയിച്ചത്. ഒന്നായതിന്റെ പതിനൊന്ന് വർഷങ്ങൾ എന്നാണ് ചിത്രത്തോടൊപ്പം നിവിൻ കുറിച്ചിരിക്കുന്നത്.

കോളേജ് കാലം മുതൽ തുടങ്ങിയ പ്രണയമാണ് ഇരുവരുടെയും. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഇരുവർക്കുമുള്ളത്.

https://www.instagram.com/p/CTGxtuhKsZD/?utm_source=ig_web_copy_link

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button