കൊല്‍ക്കത്ത: വ്യാഴാഴ്ചയാണ് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ രക്ഷിതാക്കളുടെ സ്ഥാനത്ത് അമ്മയുടെ പേര് മാത്രമാണ് നുസ്രത്ത് നൽകിയിരിക്കുന്നത്. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്.
അതേസമയം നടിക്ക് പിന്തുണയുമായി നിരവധി അവിവാഹിതരായ അമ്മമാര്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖരും നുസ്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടാതെ നിഖില്‍ ജെയിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തില്‍ അമ്മയ്ക്കു കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് നിഖില്‍ ജെയിന്‍ അറിയിച്ചു.
തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ഇരുവരും വേർപിരിഞ്ഞുവെങ്കിലും നിയമപരമായി വിവാഹതിരല്ലാത്തതിനാൽ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments