മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രങ്ങളിൽ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് കീർത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്.
പൈലറ്റ്, അച്ഛനെ ആണെനിക്കിഷ്ടം, കുബേരന് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കീര്‍ത്തി സുരേഷ് സിനിമയിലേക്കെത്തുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം തന്നെ അമ്മ മേനക നിര്‍മിച്ചത് കൊണ്ട് കീര്‍ത്തിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. പിന്നീട് 2013 ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ഇരട്ട വേഷമായിരുന്നു. ഈ ചിത്രത്തിന് ഒരു കവറില്‍ ഇട്ടിട്ടാണ് കീര്‍ത്തിയ്ക്ക് പ്രതിഫലം നല്‍കിയത്. അത് എത്രയാണെന്ന് പോലും തുറന്ന് നോക്കാതെ അച്ഛനെ ഏല്പിക്കുകയായിരുന്നു കീർത്തി.
എന്നാൽ ഇതല്ല കീർത്തിയുടെ ആദ്യ പ്രതിഫലം. ഫാഷന്‍ ഡിസൈനിങ് പഠിയ്ക്കുന്നതിനൊപ്പം കീര്‍ത്തി സുരേഷ് ഫാഷന്‍ ഷോയും ചെയ്യാറുണ്ടായിരുന്നു. അതിലൂടെയാണ് കീര്‍ത്തിയ്ക്ക് ഏറ്റവും ആദ്യം ഒരു പ്രതിഫലം ലഭിച്ചത്. 500 രൂപയാണ് ആദ്യമായി ഫാഷന്‍ ഷോ ചെയ്തപ്പോള്‍ താരത്തിന് ലഭിച്ചത്. ഇതും അച്ഛനെ ഏൽപ്പിക്കുകയായിരുന്നു നടി.
മലയാളത്തിൽ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, തെലുങ്കിൽ കീർത്തിയുടെ ഗുഡ് ലക്ക് സഖി എന്നീ ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.
കൂടാതെ ജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെ, സാനി കായിതം (തമിഴ്), വാശി (മലയാളം), സര്‍ക്കാരു വാരി പാത (തെലുങ്ക്) എന്നീ ചിത്രങ്ങളും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.
Post Your Comments