നികുതി വെട്ടിപ്പ് നടത്തിയ നടിക്ക് 338 കോടി രൂപയുടെ പിഴ

ഒരു ടെലിവിഷന്‍ സീരിസ് ചിത്രീകരിക്കുന്നതിനിടെ 2019ലും 2020ലും നികുതിയില്‍ കൃത്രിമം കാണിച്ചതിനും വരുമാനം വെളിപ്പെടുത്താതിരുന്നതിനുമാണ് നടിയ്ക്ക് വന്‍ തുക പിഴ ചുമത്തിയത്

ബെയ്ജിങ്: നികുതി വെട്ടിപ്പ് നടത്തിയതിന് പ്രമുഖ ചൈനീസ് നടി ഷെങ് ഷുവാങിന് നാല് കോടി അറുപത് ലക്ഷം ഡോളര്‍ പിഴ. ഏകദേശം 338 കോടിയോളം രൂപയോളം വരും ഈ തുക. കൂടാതെ ഷെങ് പങ്കെടുത്ത പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്നും ടെലിവിഷന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു ടെലിവിഷന്‍ സീരിസ് ചിത്രീകരിക്കുന്നതിനിടെ 2019ലും 2020ലും നികുതിയില്‍ കൃത്രിമം കാണിച്ചതിനും വരുമാനം വെളിപ്പെടുത്താതിരുന്നതിനുമാണ് നടിയ്ക്ക് വന്‍ തുക പിഴ ചുമത്തിയത്. ചൈനീസ് സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് സൈലിബ്രിറ്റികളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ക്കശമാക്കിയത്.

തായ്‌വാനീസ് നാടകമായ ‘മെറ്റിയര്‍ ഷവര്‍’ന്റെ റീമേക്കിലൂടെയും നിരവധി ഹിറ്റ് പരമ്പരകളിലൂടെയുമാണ് 30കാരിയായ നടി ഏറെ പ്രശസ്തയായത്.

Share
Leave a Comment