BollywoodGeneralLatest NewsNEWS

മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചതിന് മാപ്പ്: ഒടുവിൽ ക്ഷമാപണവുമായി സമാന്ത

ഫാമിലി മാന്‍ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നടി വിഷയത്തില്‍ മാപ്പ് പറഞ്ഞിരിയ്ക്കുന്നത്

ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷമാപണവുമായി നടി സമാന്ത. ഫാമിലി മാന്‍ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നടി വിഷയത്തില്‍ മാപ്പ് പറഞ്ഞിരിയ്ക്കുന്നത്. ഏലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം.

‘ഇപ്പോഴും ആ വെബ്‌സീരീസ് ചരിത്രത്തെ വളച്ചൊടിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം എങ്കില്‍, മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചതിന് മാപ്പ്’ എന്നാണ് സമാന്ത പറഞ്ഞത്.എന്തെങ്കിലും ദുരുദ്ദേശത്തോടെ ചെയ്തത് അല്ല. ആരെയും വേദനിപ്പിയ്ക്കണം എന്ന് കരുതിയിട്ടുമില്ല. വെബ് സീരീസ് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തി എങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നു- സമാന്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button