ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന സിനിമയാണ് ‘സ്പെൻസര്‍’. വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പാബ്രോ ലറെയ്ൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിസ്റ്റെൻ സ്റ്റെവാര്‍ട് ആണ് ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ചാള്‍സ് രാജകുമാരനായി ജാക് ഫാര്തിങ് ആണ് അഭിനയിക്കുന്നത്. തിമോത്തി സ്പാള്, ഷോണ്‍ ഹാരിസ്, സാലി ഹോകിൻസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
തിയറ്ററില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. വെനീത് ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.
Post Your Comments