നീലച്ചിത്ര നിര്‍മാണക്കേസില്‍ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനു ശേഷം ശിൽപ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജീവിതപാഠങ്ങളും പ്രചോദനമേകുന്ന ഉദ്ധരണികളുമാണ് ഇപ്പോൾ ശിൽപ്പ കൂടുതലും പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ശിൽപ്പ പങ്കുവച്ച ഒരു സ്ക്രീൻ ഷോട്ടും ശ്രദ്ധ നേടുകയാണ്. രാജ് കുന്ദ്രയുടെ ജാമ്യം കാത്തിരിക്കുന്നതിനിടയിലാണ് ശിൽപ്പയുടെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി.
‘ഒരു തെറ്റ് സംഭവിച്ചു, പക്ഷേ കുഴപ്പമില്ല.’ എന്നാണ് ശിൽപ്പ പങ്കുവച്ച ചിത്രത്തിലെ വാചകം. ശിൽപ പങ്കുവച്ച പുസ്തകത്തിന്റെ പേജ് ആരംഭിക്കുന്നത് സോഫിയ ലോറന്റെ ഉദ്ധരണിയിലാണ്.
‘ഒരു പൂർണ്ണമായ ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകൾ.’ ഇവിടെയും അവിടെയുമായ ചില തെറ്റുകൾ വരുത്താതെ നമുക്ക് രസകരമായ ഒരു ജീവിതം നയിക്കാൻ കഴിയില്ല. അവ അപകടകരമോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തെറ്റുകളോ ആകില്ലെന്ന് നമ്മൾ കരുതുന്നു. പക്ഷേ തെറ്റുകൾ ഉണ്ടാകും. നമ്മുടെ തെറ്റുകൾ നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളായോ അല്ലെങ്കിൽ നമ്മുടെ ഏറ്റവും രസകരവും വെല്ലുവിളി നിറഞ്ഞതും ഉത്തേജിപ്പിക്കുന്നതുമായ അനുഭവങ്ങളായോ നമുക്ക് കാണാൻ കഴിയും. അത് ആ തെറ്റുകൾ കാരണമല്ല, മറിച്ച് നമ്മൾ അതിൽ നിന്നും പഠിക്കുന്നത് കൊണ്ടാണ്. ഞാൻ തെറ്റുകൾ വരുത്താൻ പോകുന്നു. ഞാൻ എന്നോട് ക്ഷമിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യും.’ ശിൽപ്പ പങ്കുവച്ച പുസ്തകത്താളിൽ കാണാം.
Post Your Comments