GeneralLatest NewsMollywoodNEWSSocial Media

‘ഇതാണ് എന്റെ ലോകം’: അമ്മയ്ക്ക് ജന്മദിനാശംസകളുമായി സംയുക്ത വർമ്മ

അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും സംയുക്ത പങ്കുവെച്ചിരുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ്മ. നടൻ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും പൊതുവേദികളിലും ചടങ്ങുകളിലുമെല്ലാം സംയുക്ത സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള സംയുക്ത ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ്.

‘ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്, ജന്മദിനാശംസകൾ’, എന്നാണ് സംയുക്ത അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

https://www.instagram.com/p/CTDH9d0hxhW/?utm_source=ig_embed&utm_campaign=loading

നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും സംയുക്ത വ്യക്തമാക്കിയിട്ടുമുണ്ട്. അടുത്തിടയിൽ ഒരു പരസ്യത്തിലൂടെ വീണ്ടും താരം തിരിച്ചെത്തിയത് വാർത്തയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button