
റിലീസിന് മുൻപ് സണ്ണി വെയ്ന്, അഹാന കൃഷ്ണ ചിത്രം ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ടെലിഗ്രാമിലെ നിരവധി ഗ്രൂപ്പുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്.
റിലീസ് മുൻപേ വ്യാജ പതിപ്പിറങ്ങിയ സാഹചര്യത്തിൽ പരാതി നൽകുമെന്ന് ജിഷ്ണു അറിയിച്ചു. ജിയോ പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്.
കോമഡി ത്രില്ലറായ പിടികിട്ടാപ്പുള്ളി ശ്രീ ഗോകുലം മൂവീസ് ആണ് നിർമിക്കുന്നത്. മെറീന മെക്കിൾ, മേജർ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ് തുടങ്ങിയവരും സിനിമയിൽ അണിചേരുന്നു.
Post Your Comments