പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര വെളിപ്പെടുത്തിയത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ നയൻതാരയുടെയും വിഘ്നേഷിന്റെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന നയൻതാരയും തൊട്ടരികിൽ വിഘ്നേഷ് ശിവനുമുളള ചിത്രമാണ് പുറത്തുവന്നത്. കുഞ്ഞിനെ ചേർത്ത് പിടിച്ച് ചിരിച്ച് കൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇരുവരും. ഫൊട്ടോ പുറത്തുവന്നതു മുതൽ നയൻതാരയുടെ കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
https://www.instagram.com/p/CS_uQgIBNBQ/?utm_source=ig_embed&utm_campaign=loading
‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി.
Post Your Comments