‘ഹോം’ എന്ന സിനിമ സ്ത്രീ വിരുദ്ധത സംസാരിക്കുന്നുണ്ടെന്നും സ്വപ്നങ്ങളും, ആഗ്രഹങ്ങളും അടക്കി വച്ച് വീട്ടിലെ പണികള്‍ എടുക്കാനുള്ളവരായി മാത്രം മാറേണ്ടവരാണോ കുട്ടിയമ്മയെ പോലെയുള്ള സ്ത്രീകള്‍ എന്ന് ചോദിച്ചു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചില അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അത്തരം വിമര്‍ശനങ്ങളെക്കുറിച്ച് ചിത്രത്തില്‍ കുട്ടിയമ്മയുടെ വേഷം ചെയ്ത മഞ്ജു പിള്ള ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുന്നു.
മഞ്ജു പിള്ളയുടെ വാക്കുകള്‍
‘എന്റെ വീട്ടിലെ ജോലി എല്ലാം ഞാന്‍ ചെയ്താളോളം അമ്മ ഒന്നും ചെയ്യണ്ട’ എന്ന് പറയുന്ന മക്കളുള്ള വീട്ടിലെ ആളുകള്‍ ആയിരിക്കാം അതിനെ അങ്ങനെ നോക്കി കാണുന്നത്. എന്റെ വീട്ടിലൊക്കെ അമ്മയോട് ഒന്ന് വിശ്രമിക്കാന്‍ പറഞ്ഞാല്‍ ആദ്യം തെറി വിളിക്കും. ഞാന്‍ ജോലി എടുക്കില്ല, വേണമെങ്കില്‍ അവനവനു വേണ്ടുന്ന അവനവന് ഉണ്ടാക്കി കഴിക്കണം. ഞാന്‍ എന്താ വീട്ടുവേലക്കാരിയോ, എനിക്ക് പറ്റില്ല എന്നൊക്കെ പറഞ്ഞു പോയി കിടന്നിട്ടു രാവിലെ അച്ഛന്റെ റൂമിന്റെ വാതില്ക്കല് വന്നു ചോദിക്കും. ‘നിങ്ങള്‍ക്ക് ഇന്ന് എന്തോന്നാ രാവിലെ വേണ്ടുന്നത്’ കഴിക്കാന്‍ ദോശ വേണോ ഇഡ്ഡലി വേണോ’? അച്ഛന് പറയും, ‘ഇഡ്ഡലി മതി’ അപ്പോള്‍ അമ്മ തിരിച്ചു ചോദിക്കും, ‘എന്താ നിങ്ങള്‍ക്ക് ദോശ ഇറങ്ങത്തില്ലേ’.അങ്ങനെ ചോദിക്കുന്ന ചോദിക്കുന്ന ആളാണ് എന്റെ അമ്മ. അപ്പോള്‍ ആ അമ്മയെ കണ്ടാണ് ഞാന്‍ കുട്ടിയമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്നത് കുട്ടിയമ്മയാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഒളിവര്‍ എന്ന കഥാപാത്രമാണ് അവിടുത്തെ കൂടുതലും ജോലി നോക്കുന്നത്. അച്ഛന്റെ വിസര്‍ജ്യം തുടച്ചു ക്ലീന്‍ ചെയ്യുന്നത് മുതല്‍ ഗാര്‍ഡനിംഗ് വരെ പുള്ളിയാണ് നോക്കുന്നത്. ആവശ്യം ഇല്ലാത്തത് പറഞ്ഞു സിനിമയെ കുത്തി നോവിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. ഒരു കാര്യവും ഇല്ലാത്ത വിമര്‍ശനങ്ങളാണ് ഇതൊക്കെ’. മഞ്ജുപിള്ള പറയുന്നു.
Post Your Comments