അടുത്തകാലത്താണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ വാഹനം സ്വന്തമാക്കിയിരിക്കുന്ന ആദ്യ സൂപ്പർ താരം ആയിരിക്കുകയാണ് നടൻ ജൂനിയർ എൻടിആർ. ഇന്ത്യയിലെ ആദ്യ ലാംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ മാസം 16നാണ് ഉറുസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. നീറോ നോക്റ്റിസ്, ഗ്രിജിയോ കെറെസ്, ഗ്രിജിയോ നിംബസ്, ബിയാൻകോ മോണോസെറസ് എന്നിങ്ങനെ പേരുകളുള്ള മാറ്റ് നിറങ്ങളും നിരവധി കസ്റ്റമൈസേഷൻ സാദ്ധ്യതകളുമുള്ള സ്പെഷ്യൽ ഉറുസാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ. നീറോ നോക്റ്റിസ് (മാറ്റ് ബ്ലാക്ക്) നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ് വാഹനം വിതരണം ചെയ്തത്. വാഹനത്തോടൊപ്പമുള്ള ചിത്രം താരം തന്നെ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകൾക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.
Post Your Comments