
സിനിമാ നിര്‍മാതാവും പാചകകലാ വിദഗ്ദ്ധനുമായ നൗഷാദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ 8.30യോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നൗഷാദിന്റെ വിയോഗം. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ,ലയൺ, സ്പാനിഷ് മസാല, പയ്യന്‍സ് എന്നീ ചിത്രങ്ങളായിരുന്നു അദ്ദേഹം നിർമ്മിച്ചത്.
Post Your Comments