തമിഴ് റാപ്പര്‍ തെരുക്കുറല്‍ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്‌സികളില്‍ നിന്നും ഒഴിവാക്കുന്നതിൽ പ്രതിഷേധവുമായി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഗീത ലോകത്തെ പ്രശസ്ത മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ എന്നിവയ്‌ക്കെതിരെയാണ് വിമര്‍ശനവുമായി പാ രഞ്ജിത്ത് എത്തിയത്. ‘നീയേ ഒലി’ , ‘എന്‍ജോയ് എന്‍ജാമി’ ഈ രണ്ട് ഗാനങ്ങളുടെയും വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. ഈ രണ്ട് ഗാനങ്ങളെയും അടിസ്ഥാനമാക്കി കൊണ്ട് ഇറക്കിയ മാഗസിന്റെ ആഗസ്റ്റ് ലക്കത്തില്‍ അറിവിനെ ഒഴിവാക്കിക്കൊണ്ട് എന്‍ജോയ് എന്‍ജാമിയിലെ ഒരു ഭാഗം പാടിയ ധീയും, നീയേ ഒലി ആലപിച്ച ഷാന്‍ വിന്‍സന്റ് ഡീ പോളിനെയും മാസികയുടെ കവര്‍ ചിത്രങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇവരുടെ അഭിമുഖവും ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.
എന്നാൽ ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കനേഡിയന്‍ റാപ്പറും ‘നീയേ ഒലി’യുടെ ഗായകനുമായ ഷാന്‍ വിന്‍സന്റ് ഡീ പോള്‍. താന്‍ എപ്പോഴും അറിവിനൊപ്പമാണെന്നും, മാധ്യമ വാര്‍ത്തകള്‍ക്കും, ചിലരുടെ രാഷ്ട്രീയങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും ഷാന്‍ വിന്‍സന്റ് ട്വീറ്റ് ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു. പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നതയുണ്ടാക്കിയെന്നും വിന്‍സന്റ് ഡീ പോള്‍ പറഞ്ഞു.
ഷാന്‍ വിന്‍സന്റ് ഡീ പോളിന്റെ വാക്കുകൾ:
‘നിരവധി പേര്‍ക്ക് പ്രചോദനമാണ് അറിവ്, ഞങ്ങള്‍ രണ്ടു പേരുടെയും ആശയങ്ങള്‍ ഒന്നാണ്. ഈ ഗാനങ്ങള്‍ക്കു പിന്നില്‍ നിങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്നത് സംശയമില്ലാത്ത കാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനം തട്ടിപ്പറിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിക്കില്ല. ഈ മേഖലയില്‍ ഇത്രത്തോളം എത്തുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ് . ‘സത്യാവസ്ഥയറിയാതെ പാ.രഞ്ജിത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. അദ്ദേഹത്തിന്റെ ട്വീറ്റില്‍ നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് ഭാഗങ്ങളാണ് അറിവ് എഴുതിയത്. അതൊരു സഹകരണമായിരുന്നു.’
Regarding the cover : https://t.co/2QrRJGhPS3 pic.twitter.com/Zn0LZUQOIr
— SVDP (@shanvdp) August 26, 2021
.@talktodhee and @shanvdp appear on our August 2021 cover. The triumphant South Asian artists have been at the front of erasing border lines with songs like "Enjoy Enjaami" and "Neeye Oli" respectively, released via platform and label @joinmaajja
Cover story by @anuragtagat pic.twitter.com/OJgstNLWRA
— Rolling Stone India (@RollingStoneIN) August 20, 2021
Post Your Comments