സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് അഭിപ്രായങ്ങള്‍ തന്നെ ബാധിക്കാത്ത കാര്യമാണെന്നും ആരോ എവിടെയോ ഇരുന്നു പറയുന്ന കമന്റ് അത് പോലെ തള്ളി കളയുകയാണ് താന്‍ ചെയ്യുന്നതെന്നും തുറന്നു പറയുകയാണ് നടി അനു സിത്താര. തടി കുറച്ചു സ്ലിം ആയി മാറിയ അനുസിത്താര തന്റെ പുതിയ മാറ്റത്തെക്കുറിച്ച് പങ്കുവയ്ക്കുന്ന അവസരത്തിലായിരുന്നു ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് അനു സിത്താര തുറന്നു പറഞ്ഞത്.
അനു സിത്താരയുടെ വാക്കുകള്‍
‘തടി കൂടുന്നതുമായി ബന്ധപ്പെട്ടു വരുന്ന മോശം അഭിപ്രായങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല. ഞാന്‍ പൊതുവേ കമന്റ്സ് വായിക്കുന്നത് കുറവാണ്. വായിക്കുന്ന അഭിപ്രായങ്ങള്‍ക്കൊക്കെ മറുപടി കൊടുക്കാറുണ്ട്. നെഗറ്റീവ് കമന്റ് കണ്ടാല്‍ എന്നെ അത് ബാധിക്കാറില്ല, ആരോ ഒരാള്‍ പറയുന്നു. എനിക്ക് അറിയുക പോലുമില്ല. ഞാന്‍ കാണാത്ത ഒരാള്‍ എവിടെയോ ഇരുന്നു പറയുന്നു, അങ്ങനെ അതിനെ കാണൂ. പിന്നെ അടുപ്പം ഉള്ള ചിലര്‍ നെഗറ്റീവ് പറഞ്ഞാലും നമുക്ക് അത് സ്വീകരിക്കണമെന്നു തോന്നും. ‘അനു കുറച്ചു തടി കുറയ്ക്കൂ, അനു ഇത് കുറച്ചു കൂടുതല്‍ ആണെന്ന്’ പറഞ്ഞിട്ട് ഒരുപാട് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അതൊക്കെ കാണുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നില്ല. നമ്മളെ അവര്‍ കെയര്‍ ചെയ്യുന്നുണ്ട്. അങ്ങനെയുള്ള അഭിപ്രായങ്ങളില്‍ ഞാന്‍ ഒക്കെയാണ്. അല്ലാതെയുള്ള അഭിപ്രായങ്ങള്‍ എന്നെ ബാധിക്കാറേയില്ല
Post Your Comments