BollywoodGeneralLatest NewsNEWS

കരീനയുടെ ആ ഗുണങ്ങൾ ആണ് എന്നെ ആകർഷിച്ചത്: മരുമകളെ കുറിച്ച് ശർമിള ടാഗോർ

കരീനയെ മരുമകളായി കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ശർമിള

മരുമകളും നടിയുമായ കരീനയെ കുറിച്ച് നടിയും സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ശർമിള ടാഗോർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കരീനയുടെ ക്ഷമയും ശാന്തതയും തന്നെ ഏറെ ആകർഷിച്ച ഗുണങ്ങളാണെന്ന് ശർമിള ടാഗോർ പറയുന്നു.

‘എനിക്ക് അവളെ വളരെ ഇഷ്ടമാണ്. എങ്ങനെയാണ് അവളിത്ര ശാന്തയായി ഇരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. കരീന അവളുടെ സ്റ്റാഫുമാരോടും ഹെയർ ഡ്രസ്സറോടും ഡിസൈനറോടുമൊക്കെ ഇടപഴകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനാണെങ്കിൽ പലപ്പോഴും ഹെയർ ഡ്രസ്സറോടൊക്കെ തട്ടിക്കയറും, പെട്ടെന്ന് ചെയ്തു തീർക്കൂ എന്ന് കണിശക്കാരിയാവും. പക്ഷേ കരീന അങ്ങനെയല്ല. ഏറെ ശാന്തതയോടെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുക. ആരുമായും താരതമ്യം ചെയ്യാൻ നിൽക്കാതെ, സ്വന്തം കാര്യം ചെയ്യാനിഷ്ടപ്പെടുന്ന കരീനയുടെ ആ ഗുണം തനിക്കേറെ ഇഷ്ടമാണ്. അവളെ മരുമകളായി കിട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്. അവളെപ്പോഴും പറയും, ഞാൻ നിങ്ങളുടെ മകളെ പോലെയാണ് എന്ന്. അതെ നീ എന്റെ മകളാണ് എന്ന് ഞാനും പറയും,’ ശർമിള ടാഗോർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button