മലയാള സിനിമയില്‍ വാണിജ്യ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം അതിന്റെ പേര് കൊണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ നായകനായ നിരവധി മാസ് സിനിമകളില്‍ നിന്ന് വിഭിന്നമായിരുന്നു ക്ലാസും മാസും നിറഞ്ഞ ‘ലൂസിഫര്‍’ എന്ന സിനിമയുടെ ടൈറ്റില്‍. ലൂസിഫറിന്റെ തുടര്‍ച്ചയായ ‘എമ്പുരാന്‍’ എന്ന സിനിമയും അതിന്റെ തലക്കെട്ട് കൊണ്ട് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ‘എമ്പുരാന്‍’ എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ തന്നെ ആ വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത നിരവധി ആരാധകര്‍ക്ക് അതിനുള്ള മറുപടി നല്‍കുകയാണ് മുരളി ഗോപി. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ‘എമ്പുരാന്‍’ എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മുരളി ഗോപി തുറന്നു പറഞ്ഞത്. അതൊരു ദ്രവീഡിയന്‍ വാക്കാണെന്നും, എസ് രമേശന്‍ നായരുടെ ഒരു ഹിറ്റ് ഭക്തി ഗാനത്തില്‍ ആ വാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുരളി ഗോപി പറയുന്നു.
മുരളി ഗോപിയുടെ വാക്കുകള്‍
‘വളരെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘എമ്പുരാന്‍’. അതൊരു ദ്രവീഡിയന്‍ വാക്കാണ്. ‘എമ്പുരാന്‍’ എന്ന വാക്കിനു മലയാളത്തിലും, തമിഴിലുമൊക്കെ റെസിഡന്‍സുള്ള ഒരു വാക്കാണ്. ‘മൈ ലോര്‍ഡ്’ എന്ന അര്‍ത്ഥമാണ് അതിനുള്ളത്. ചില പാട്ടുകളിലൊക്കെ വളരെ അപൂര്‍വ്വമായി ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. രമേശന്‍ നായര്‍ സാറിന്റെ ഒരു ഗാനമുണ്ട് ‘വിളിപ്പുറത്ത് എത്തിടും എമ്പുരാനെ’ അങ്ങനെയുള്ള ഭക്തി ഗാനങ്ങളിലൊക്കെ വന്നു പോയിട്ടുള്ള ഒരു റെയര്‍ വാക്കാണ് ‘എമ്പുരാന്‍’.
Post Your Comments