
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സോഷ്യൽ അത്ര സജീവമല്ലെങ്കിലും തന്റെ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സ്റ്റൈലിഷ് ചിത്രത്തിന് പ്രശംസയുമായാണ് കമന്റ് ബോക്സില്‍ ആരാധകര്‍ എത്തിയിരിക്കുന്നത്. ‘സാഗര്‍ എലിയാസ് ജാക്കി’യുടെ മോഡേണ്‍ ലുക്ക് പോലെ തോന്നുന്നുവെന്നാണ് പല കമന്റുകളും. ‘സാഗര്‍ എലിയാസ് ജാക്കി 2.0’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
https://www.instagram.com/p/CTCaWd_FifU/?utm_source=ig_embed&ig_rid=27fd5dc2-dca1-4591-89ac-05c200fc0e4c
അതേസമയം ഗള്‍ഫ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ ‘ബ്രോ ഡാഡി’യില്‍ ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുമായാണ് മോഹന്‍ലാല്‍ കഴിഞ്ഞയാഴ്ച ദുബൈയില്‍ എത്തിയത്.
Post Your Comments