വർഷങ്ങൾക്ക് ശേഷം നടൻ റഹ്മാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാബു ആന്റണി. മമ്മൂട്ടി നായകനായെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയന്‍ സെല്വന്’ എന്ന ചിത്രത്തിനായാണ് ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഏറെ നാളുകള്‍ക്ക് ശേഷം റഹ്മാനെ കണ്ടു. ബ്ലാക്ക് ആയിരുന്നു ഞങ്ങളുടെ അവസാന ചിത്രം. ഞങ്ങള്‍ ഒരുമിച്ച് പ്രഭാതഭക്ഷണവും അത്താഴവുമൊക്കെ കഴിച്ചു. ഗ്വാളിയോറില്‍ ‘പൊന്നിയന്‍ സെല്വന്’ ചിത്രീകരണം പുരോഗമിക്കുകയാണ്’, ബാബു ആന്റണി കുറിച്ചു.
വൻ താരനിരയൊന്നിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി ഒരു പുരാതന രാജാവിന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായി, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്, റിയാസ് ഖാന്, പാര്ഥിപന്, പ്രകാശ് രാജ്, ലാല്‍, ജയറാം, ബാബു ആന്റണി, റഹ്മാന് തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്.
Post Your Comments