![](/movie/wp-content/uploads/2021/08/kushbu.jpg)
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച സിനിമ. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തന്റെ ശരീര ഭാരം കുറച്ച് വമ്പൻ മേക്കോവറിലാണ് ഖുശ്ബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വർക്ക്ഔട്ടിലൂടെയും ഡയറ്റിലൂടെയുമാണ് താൻ ശരീര ഭാരം കുറച്ചതെന്ന് ഖുശ്ബു പറയുന്നു.
കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു എഴുതിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങൾ ഖുശ്ബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
https://www.instagram.com/p/CS1DDp7hk6R/?utm_source=ig_embed&utm_campaign=loading
Post Your Comments