കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മീര വാസുദേവ്. ജനപ്രിയ പരമ്പര കുടുംബവിളക്കിൽ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്. നടൻ ജോണ്‍ കൊക്കനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അഭിനയത്തിൽ സുമിത്ര വീണ്ടും സജീവമായത്. 2012ല്‍ വിവാഹിതര്‍ ആയ ഇവര്‍ 2016ല്‍ വിവാഹ മോചനം നേടുകയും ചെയ്തു. ഇപ്പോള്‍ മീരയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് ജോണ്‍ കൊക്കന്. വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്ന് ജോണ്‍ പറയുന്നു.
‘തങ്ങള്‍ക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്’- ജോൺ പങ്കുവച്ചു
read also: ഭാര്യയ്ക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച ഒരേയൊരു സെറ്റ് : ചിത്രവുമായി ബാലചന്ദ്രമേനോൻ
‘മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും.’ ജോൺ പറയുന്നു
ഈ ബന്ധത്തിൽ അരിഹ ജോണ്‍ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും വിളിക്കാന്‍ തങ്ങള്‍ സമയം കണ്ടെത്താറുണ്ടെന്നു ജോൺ അഭിമുഖത്തിൽ പറയുന്നു.
Post Your Comments