GeneralLatest NewsMollywoodNEWSSocial Media

വിശ്വാസികളെക്കുറിച്ച് പറയാൻ ഇനി യോഗ്യത ഇല്ല: ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവെച്ച ജീത്തു ജോസഫിനെതിരെ പ്രതിഷേധം

സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്

ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസം​ഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ ഇനി യോഗ്യത ഇല്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും ഇവര്‍ പറയുന്നു.

സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. ഇതാണ് ജീത്തു ജോസഫും പങ്കുവച്ചത്.

‘ഈമയൗ, ആമേന്‍ അടക്കമുള്ള സിനിമകള്‍ ഇറങ്ങിയ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വാളെടുത്തിരിക്കുന്നത്. തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ല. പല കാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്‍റെ പേരില്‍ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നുമാണ്’, ഫാദര്‍ ജെയിംസ് പനവേലി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button