
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരുടെയും സൗഹൃദം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. മിമിക്രിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ ഇരുവരും പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു. ദിലീപ് നടനായി മാറിയപ്പോൾ നാദിർഷ ഗായകനായും സംവിധായകനായും തിളങ്ങി. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് ദിലീപ് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘നാദിര്‍ഷ എനിക്ക് എന്റെ അമ്മ പ്രസവിക്കാത്ത സഹോദരന് ആണെന്ന് പറയുന്നത് പോലെയൊക്കെയാണ്. അവന്റെ വീട്ടിലും ഉമ്മച്ചിയുടെ സ്വന്തം മകനാണ് ഞാന്‍’ എന്ന് ദിലീപ് പറയുന്ന വീഡിയോ ദിലീപിന്റെ ഫാന്‍സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തുന്നത്.
Post Your Comments