CinemaGeneralMollywoodNEWSUncategorized

ഞാന്‍ തന്നെ ആ വേഷം ചെയ്യണമെന്ന് നിവിന്‍ പറഞ്ഞു: മലയാള സിനിമകള്‍ സെലെക്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ബാബു ആന്റണി

നിര്‍മ്മാതാവ് ആന്‍റോ ജോസഫിനും അതിന്റെ സംവിധായകനും നിവിന്‍ പോളിക്കുമെല്ലാം ഞാന്‍ തന്നെ ആ കഥാപത്രം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു

കടല്‍ കടന്നു വന്നു കേരളത്തില്‍ സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലും പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നതെന്നും അങ്ങനെയുള്ള സിനിമകളാണ് തിരിച്ചു വരവില്‍ സംഭവിച്ചതെന്നും തുറന്നു പറയുകയാണ് നടന്‍ ബാബു ആന്റണി.

‘എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടില്‍ വരാറുള്ളൂ. അങ്ങനെ ചെയ്ത സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും. മിഖായേലും, എസ്രയുമൊക്കെ.  ‘മിഖായേല്‍’ എന്ന സിനിമയില്‍ ഒരു അതിഥി വേഷമാണ് ഞാന്‍ ചെയ്തത്. ആദ്യം ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഇത്രയും ദൂരം പോയി അങ്ങനെയൊരു കഥാപാത്രം ചെയ്യണോ എന്ന് തോന്നി. പക്ഷേ എന്നിലെ നടനെ വേണമെന്നത് അവരുടെ ആവശ്യമായിരുന്നു അതുകൊണ്ടാണ് ഞാന്‍ പോയത്. നിര്‍മ്മാതാവ് ആന്‍റോ ജോസഫിനും അതിന്റെ സംവിധായകനും നിവിന്‍ പോളിക്കുമെല്ലാം ഞാന്‍ തന്നെ ആ കഥാപത്രം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. അതില്‍ നിവിന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്. നിവിന്‍ ചെയ്ത കഥാപാത്രത്തെ മാഷിലാഡ്സ് ട്രെയിന്‍ ചെയ്യിക്കുന്ന അച്ഛന്റെ കഥാപാത്രമാണ്. എന്റെ ഒരു ഇമേജുള്ള ആളെ ആയിരുന്നു അവര്‍ക്ക് ആവശ്യം. അങ്ങനെ ഒരു ആക്ടറെ ഇങ്ങോട്ട് ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അത് സ്വീകരിക്കുകയാണ് വേണ്ടത്’. ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button