പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന കവി. നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അർച്ചന മലയാള സിനിമയിലേക്കെത്തുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം അർച്ചന പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശരീഭാരം കുറച്ച് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അർച്ചന.
കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു. പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു.
വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അർച്ചന ഇപ്പോഴും തിരക്കിലാണ്. 2016 ലെ ‘വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ’, എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്.
Post Your Comments