GeneralLatest NewsMollywoodNEWSSocial Media

അമലാ പോളിൻ്റെ വീട്ടിൽ വീണ്ടും വിവാഹ പന്തൽ ഒരുങ്ങുന്നു

വീട്ടിൽ ഒരു മംഗള കർമ്മം നടക്കാൻ പോകുന്നുവെന്ന വിവരം അറിയിക്കുകയാണ് അമല

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. മലയാളി നടികൂടിയായ താരം പക്ഷെ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടാണ് അമല പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം വളരെയധികം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വീട്ടിൽ ഒരു മംഗള കർമ്മം നടക്കാൻ പോകുന്നുവെന്ന വിവരം അറിയിക്കുകയാണ് നടി. തന്റെ വീട്ടിൽ ഒരു വിവാഹ പന്തൽ ഉയർന്നിരിക്കുന്നുവെന്ന് പറയുകയാണ് അമല. എന്നാൽ നടിയുടെ വിവാഹം അല്ല വരാൻ പോകുന്നത്. നടിയുടെ സഹോദരനാണ് വിവാഹിതനാകാൻ പോകുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

അഭിജിത് പോൾ എന്നാണ് അമലയുടെ സഹോദരൻറെ പേര്. നിരവധിപേരാണ് അമലയുടെ സഹോദരന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. നിരവധി ചിത്രങ്ങളും വീഡിയോയും അമല പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/CSy3J19JCkj/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button