Uncategorized

ഫഹദ് വലിയ നടനാണെന്ന് ഫഹദിനോട് ഞാന്‍ പറയാറില്ല: ടോം ആന്‍ഡ് ജെറി സ്നേഹ ബന്ധം പറഞ്ഞു വിനയ് ഫോര്‍ട്ട്‌

ഫഹദ് അഭിനയിച്ച ഒരു സിനിമ അത് തിയേറ്ററില്‍ വിജയിച്ച സിനിമയല്ല

തന്റെ ജനറേഷനില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം കൊടുക്കുന്ന ആക്ടര്‍ ഫഹദ് ഫാസില്‍ ആണെന്നും ഇതൊന്നും പുള്ളിയോട് താന്‍ തുറന്നു പറയാറില്ലെന്നും യുവ സൂപ്പര്‍ താരം വിനയ് ഫോര്‍ട്ട്‌ ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തമ്മില്‍ കണ്ടാല്‍ ഒരു ടോം ആന്‍ഡ് ജെറി സ്റ്റൈലില്‍ ആണ് തങ്ങള്‍ പെരുമാറുന്നതെന്നും തന്നെ ട്രോളുകയാണ് ഫഹദിന്റെ സ്ഥിരം പരിപാടിയെന്നും ഫഹദ് ഫാസില്‍ എന്ന നടനെക്കുറിച്ച് പങ്കുവച്ചു കൊണ്ട് വിനയ് ഫോര്‍ട്ട്‌ പറയുന്നു. ‘മാലിക്’ എന്ന സിനിമയില്‍ ഫഹദ്- വിനയ് ഫോര്‍ട്ട്‌ കോമ്പിനേഷന്‍ ഏറെ കയ്യടി നേടിയിരുന്നു.

‘ഫഹദ് ഫാസില്‍ മുത്താണ് എന്നെ ട്രോളുക എന്നതാണ് പുള്ളിയുടെ പ്രധാന പരിപാടി. ഇന്‍സ്റ്റഗ്രാമില്‍ താന്‍ ചെയ്യുന്ന വര്‍ക്ക് ഔട്ട്‌ ഇല്ലേ, അതിന്റെ വീഡിയോ ഒന്ന് അയച്ചു തരണേ, പീറ്റര്‍ ഹെയ്നു അയച്ചു കൊടുക്കാന്‍ ആണ് എന്നൊക്കെ പറഞ്ഞു ട്രോളും. ഒരു ആവശ്യവും കാണില്ല. ചുമ്മാ വാട്സ് ആപില്‍ വോയിസ് നോട്ട് ഇങ്ങനെയൊക്കെ വന്നു കിടപ്പുണ്ടാകും. ഞങ്ങള്‍ തമ്മില്‍ ചെറിയ ടോം ആന്‍ഡ് ജെറിയാണ്. ആക്ടര്‍ എന്ന രീതിയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആളാണ് ഫഹദ്. അയാള്‍ ചെയ്തു വെച്ചിരിക്കുന്ന ചില സീനുകളൊക്കെ കണ്ടാല്‍ ഞെട്ടും. അയാളുടെ അഭിനയത്തെക്കുറിച്ച് ഞാന്‍ പുള്ളിയോട് പറയാറില്ല. ഇനിയും പൊങ്ങി പോകണ്ട എന്ന് കരുതി. ഫഹദ് അഭിനയിച്ച ഒരു സിനിമ അത് തിയേറ്ററില്‍ വിജയിച്ച സിനിമയല്ല. അതിന്റെ പരസ്യം ഒരു ചാനലില്‍ കാണിച്ചു. അതില്‍ ഒരു സീനാണ് അതില്‍ ഇയാളും, ഇയാളുടെ തന്നെ ക്വാളിറ്റിയുള്ള ഒരു ഫീമയില്‍ നടിയുമാണ്. ഒരൊറ്റ സീനാണ്. അത് ഇയാള്‍ ചെയ്തു വച്ചിരിക്കുന്നത് കാണണം. നമുക്കൊക്കെ വലിയ പ്രചോദനമാണ്, പക്ഷേ ഇതൊന്നും അയാളോട് പറയാറില്ല’. വിനയ് ഫോര്‍ട്ട്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button