ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും ഒരുമിച്ച് അഭിനയിച്ച ആദ്യ സംഗീത ആൽബം പുറത്തിറങ്ങി. എൻ കണ്ണുക്കുള്ളേ നീ താനേ എന്ന തമിഴ് സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത് മനൂപ് ചന്ദ്രനാണ്. വിജയകുമാർ നിർമ്മിച്ച ഈ ആൽബത്തിൻ്റെ സംഗീതം നിർവ്വഹിച്ചത് രവി വിജയാനന്ദാണ്.
read also: ഫഹദ് വലിയ നടനാണെന്ന് ഫഹദിനോട് ഞാന്‍ പറയാറില്ല: ടോം ആന്‍ഡ് ജെറി സ്നേഹ ബന്ധം പറഞ്ഞു വിനയ് ഫോര്‍ട്ട്
ഡിനു മോഹൻദാസ് പ്രെസെൻസിൽ , ഡിഎംഡി മിറാക്കിൾസ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ തമിഴ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തിരിക്കുന്നത്. DMD എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കവിയത്രിയും,എഴുത്തുകാരിയുമായ ‘ഏൻ കണ്ണുക്കുള്ളെ നീ താനേ’… എന്ന വരികൾക്ക് പ്രശസ്ത തെന്നിന്ത്യൻ ഇളയരാജയുടെ മരുമകൻ രവി വിജയനാദ് മ്യൂസിക് നൽകി, നിരവധി തമിഴ് ഹിറ്റ് സോങ്ങുകൾ പാടിയ ഗായികരായ വി.വി പ്രസന്നയും, സൈദ്ധാവി ജി.വി പ്രകാശും ചേർന്നാലപിച്ചിരിക്കുന്നു
എൻ കണ്ണുക്കുള്ളേ നീ താനേ മ്യൂസിക്കൽ ആൽബം രംഗത്ത് പുതിയൊരു വഴിത്തിരിവാകുകയാണ്. വയനാട് വൈൽഡ് വെബ്, മേപ്പാടി, കുന്ദംകുളത്തെ മന, ചാവക്കാട്ടെ അകലാട് ബീച്ച് എന്നിവിടങ്ങളിലെ സുന്ദരമായ പശ്ചാത്തലങ്ങളിലാണ് ആൽബം ചിത്രീകരിക്കപ്പെട്ടത്. യു ട്യൂബിൽ പുതിയൊരു ട്രെൻഡ് ആയി മാറിയ ഈ ആൽബം സൂര്യയ്ക്കും ഇഷാനും നല്ലൊരു നേട്ടമാണ് സമ്മാനിക്കുന്നത്. കേരളത്തിലെ ട്രാൻസ് കമ്യൂണിറ്റിക്കു തന്നെ അഭിമാനമാണ് ഈ ആൽബം .
Post Your Comments