![](/movie/wp-content/uploads/2021/08/sonashi-1.jpg)
ബോളിവുഡ് പ്രേക്ഷകരുടെയും അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൊനാക്ഷി സിൻഹ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ നടി ആരാധകരുമായി സംവദിക്കുന്നതിനും സമയം കണ്ടെത്താറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് എല്ലാം രസകരമായ മറുപടിയാണ് സൊനാക്ഷി നൽകുന്നത്.
‘ആസ്‌ക് മീ എനിത്തിങ്’ എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് ഒരാള്‍ നടിയോട് മെലിയാനുള്ള ടിപ്‌സ് ചോദിച്ചെത്തിയത്. ചോദ്യം വായിച്ചതും ‘വായൂ ഭക്ഷിക്കൂ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നാക്ക് മൂക്കില്‍ മുട്ടിക്കാമോ? എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ അത്തരം ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണ് താരം പറഞ്ഞത്. ബിക്കിന് ചിത്രം ചോദിച്ച ആള്‍ക്കാകട്ടെ യഥാര്‍ത്ഥ ബിക്കിനിയുടെ ഒരു പടമാണ് സൊനാക്ഷി പങ്കുവച്ചു നല്‍കിയത്.
Post Your Comments