ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഹോം’. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു പിള്ള ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വളരെ സിംപിൾ ആയ മനുഷ്യനാണ് ഇന്ദ്രൻസ് എന്നും, ഇപ്പോഴും തന്നെ ഒക്കെ കാണുമ്പോൾ അദ്ദേഹം എഴുനേറ്റ് നിൽക്കാറുണ്ടെന്നും മഞ്ജു പിള്ള പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള ഇക്കാര്യം പറഞ്ഞത്.
മഞ്ജു പിള്ളയുടെ വാക്കുകൾ:
‘ഇന്ദ്രേട്ടന് ഒരു മാറ്റവും വന്നിട്ടില്ല. അന്നത്തെ ഇന്ദ്രേട്ടൻ തന്നെയാണ് ഇന്നും ഉള്ളത്. ഇപ്പോഴും എന്നെയൊക്കെ കാണുമ്പോൾ ചിലപ്പോൾ എഴുന്നേറ്റു നിൽക്കുന്നതു കാണാം! അങ്ങനെയാണ് അദ്ദേഹം. ക്യാരവനോ ഏസി മുറിയോ അദ്ദേഹത്തിന് താൽപര്യമില്ല. അദ്ദേഹം കിട്ടുന്നതിൽ സ്വസ്ഥമായിട്ടിരിക്കും. അദ്ദേഹത്തിനുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും പലപ്പോഴും ഗൗനിക്കാറില്ല. ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തിന് രാത്രിയിൽ കണ്ണിൽ മരുന്നൊഴിക്കണം. രാത്രിയേറെ വൈകി ഷൂട്ട് ഉണ്ടെങ്കിലും അദ്ദേഹം കണ്ണിൽ മരുന്നൊഴിച്ച് വന്നു നിൽക്കും’.
Post Your Comments