ബംഗളൂരു: കന്നട സിനിമയില്‍ വന്‍ മയക്കുമരുന്ന റാക്കറ്റ് ഉള്ളതായി ബംഗളൂരു പൊലീസ്. 15 സിനിമാതാരങ്ങളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ട്. ഇക്കാര്യം ബംഗളൂരു പൊലീസ് കോടതിയെ അറിയിച്ചു. കൂടാതെ നടി സഞ്ജന ഗില്‍റാണി, രാഗിണി ദ്വേദി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോറന്‍സിക് പരിശോധന ഫലവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യ സഹോദരന്‍ ആദിത്യ ആല്‍വയാണ് റാക്കറ്റിലെ പ്രധാന കണ്ണി എന്നും പൊലീസ് പറയുന്നു. മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, തൃശൂര്‍ സ്വദേശി റീജേഷ് രവീന്ദ്രന്‍, ബംഗളൂരു സ്വദേശി ടി അനിക എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇവര്‍ മൂന്ന് പേരും കന്നട സിനിമ മേഖല കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments