എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്ലിക്സ് ചിത്രമൊരുങ്ങുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ മുൻനിരയിലുള്ള എട്ട് സംവിധായകരായിരിക്കും ചിത്രം ഒരുക്കുക. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനാണ് നായകവേഷത്തിൽ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ ബിജു മേനോൻ നായകനാകും. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന അഭയം തേടി എന്ന സിനിമയില്‍ നടന് സിദ്ദീഖ് ആയിരിക്കും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക.
എംടിയുടെ ‘ശിലാലിഖിതം’ എന്ന ചെറുകഥയെ ആസ്പദാക്കിയാകും ഈ ചിത്രം ഒരുങ്ങുക. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments