സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. തമിഴ്‌നാട്ടിൽ തിയറ്ററുകൾ തുറക്കാനൊരുങ്ങുന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടെന്നും, ഞങ്ങളുടെ കുടുംബം പോറ്റണം എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ:
കോളജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി …ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …
എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷേ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ ടിപിആർ-18.04 ശതമാനം…ലാൽ സലാം.
Post Your Comments