ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യൻ സിനിമാ താരങ്ങൾ നിരീക്ഷണത്തിൽ. ബാഹുബലിയിലൂടെ മലയാളികളുടെ പ്രിയതാരമായി റാണ ദഗ്ഗുബട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ ഉള്‍പ്പെടെ 12 പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
2017ല്‍ തെലങ്കാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. സെപ്റ്റംബര്‍ ആറിന് ഹാജരാകാനാണ് നടി രാകുല്‍ പ്രീത് സിങ്ങിനോട് ആവശ്യപ്പെട്ടത്. നടന്‍ റാണ ദഗ്ഗുബട്ടിയോട് സെപ്റ്റംബര്‍ എട്ടിനും തെലുങ്ക് നടന്‍ രവി തേജയോട് തൊട്ടടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
read also: ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും ഒരുമിച്ച് അഭിനയിച്ച ആദ്യ ആൽബം പുറത്തിറങ്ങി
2017ല്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളില്‍ തെലങ്കാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഈ സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്.
Post Your Comments