ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറിൽ’ മലയാളത്തിന്റെ സൂപ്പർ താരം ബിജുമേനോനും എത്തുന്നതായി റിപ്പോർട്ട്. മലയാളത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോൻ തെലുങ്കിൽ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്റ്റീഫൻ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ നയൻതാര എത്തും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്മാന് ഖാന് അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
മോഹൻ രാജയാണ് സംവിധാനം. ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.
Post Your Comments